അഹ്മദാബാദ്: വിദ്യാഭ്യാസവും സമ്പത്തുമാണ് വിവാഹമോചനത്തിനിടയാക്കുന്നതെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ പരാമർശം വിവാദമായി. രൂക്ഷ പ്രതികരണവുമായി ബ ോളിവുഡ് താരം സോനം കപൂർ. ‘സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ? പിന്തിരിപ്പൻ, മണ്ടൻ പ്രസ്താവന’ എന്നായിരുന്നു അവരുടെ ട്വീറ്റ്.
വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം വർധിപ്പിക്കുകയും ഇത് കുടുംബങ്ങളുടെ വേർപിരിയലിന് വഴിെവക്കുകയും ചെയ്യുമെന്ന് അഹ്മദാബാദിൽ ആർ.എസ്.എസ് പ്രവർത്തകരുടെ യോഗത്തിലാണ് മോഹൻ ഭാഗവത് പറഞ്ഞത്. വിവാഹമോചനസംഭവങ്ങൾ വർധിക്കുകയാണ്. വിദ്യാഭ്യാസവും സമ്പത്തും കൂടുതലുള്ള കുടുംബങ്ങളിലാണ് ഇത് സംഭവിക്കുന്നത്. കുടുംബങ്ങൾ വേർപിരിയുേമ്പാൾ സമൂഹവും ക്ഷയിക്കും.
2000 വര്‍ഷം പഴക്കമുള്ള പാരമ്പര്യങ്ങളുടേ മേലാണ് സമൂഹം നിലനില്‍ക്കുന്നത്. അന്നൊക്കെ സ്ത്രീകളെ വീട്ടിൽതന്നെ ഇരുത്തുകയായിരുന്നു പതിവ്. അതായിരുന്നു നമ്മുടെ സമൂഹത്തിെൻറ സുവര്‍ണ കാലം. ഇന്ത്യയിൽ ഹിന്ദു സമൂഹത്തിന് ബദലായി മറ്റൊന്നില്ലെന്നും ഭാഗവത് പറഞ്ഞു. ഹിന്ദു സമൂഹം സദാചാരപരവും സംഘടിതവുമായിരിക്കണം. ഒരു കുടുംബത്തെപ്പോലെ പെരുമാറുകയല്ലാതെ ഹിന്ദു സമൂഹത്തിന് മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.