Sonia Gandhi

സോണിയ ഗാന്ധി

ഉദരസംബന്ധമായ അസുഖം; സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധി ആശുപത്രിയിൽ. ഉദരസംബന്ധമായ പ്രശ്‌നത്തെ തുടർന്നാണ് സോണിയയെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചു. നാളെ വൈകിട്ടോടെ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധൻ ഡോ. സമീരൻ നൻഡിയുടെ നേത്യത്വത്തിലുള്ള സംഘത്തിന്‍റെ ചികിത്സയിലാണെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് അറിയിച്ചു. 

Tags:    
News Summary - Sonia Gandhi Admitted To Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.