ന്യൂഡൽഹി: ലോക്സഭയിൽ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഓവർസ്മാർട്ടാകാൻ ശ്രമിച്ച കൊടിക്കുന്നിൽ സുരേഷിനോട് യു.പ ി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രോഷപ്രകടനം. മലയാളിയായിട്ടും മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിന് കൊടി ക്കുന്നിലിനെ വിളിച്ചുവരുത്തി രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച സോണിയാ ഗാന്ധി, മലയാളി എം.പിമാർ മലയാളത്തിൽ സത ്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിറകെയായിരുന്നു കൊടിക്കുന്നിൽ സുരേഷിന്‍റെ സത്യപ്രതിജ്ഞ. പ്രോ ട്ടേം സ്പീക്കർ വീരേന്ദ്ര കുമാറിന് മുമ്പാകെ വന്ന കൊടിക്കുന്നിൽ സുരേഷിന് ഇംഗ്ലീഷിലുള്ള പകർപ്പ് ആദ്യം സെക്രട്ടറി ജനറൽ നൽകിയെങ്കിലും ഹിന്ദി മതിയെന്ന് പറഞ്ഞാണ് കൊടിക്കുന്നിൽ സത്യപ്രതിജ്ഞ ഹിന്ദിയിലാക്കിയത്. മലയാളിയായ കൊടിക്കുന്നിലിന്‍റെ ഹിന്ദി കേട്ട് ഹിന്ദി ബെൽറ്റിൽ നിന്നുള്ള ബി.ജെ.പി എം.പിമാർ ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.
ഇതുകഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് പോയ കൊടിക്കുന്നിലിനെ തന്‍റെ സമീപത്തേക്ക് വിളിച്ചുവരുത്തിയ സോണിയാ ഗാന്ധി, എന്തുകൊണ്ടാണ് ഹിന്ദിയിൽ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു. കൊടിക്കുന്നിൽ നൽകിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭർതുഹരി മെഹ്താബ് ഒഡിയയിൽ സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിലിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയ സോണിയ ചെയ്തത് ശരിയായില്ലെന്ന് തീർത്ത് പറഞ്ഞു. തുടർന്ന് രണ്ടാം നിരയിൽ ഇരിക്കുകയായിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, ടി.എൻ പ്രതാപൻ, ൈഹബി ഇൗഡൻ, ബെന്നി ബെഹനാൻ എന്നിവർക്ക് നേരെ തിരിഞ്ഞ് മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് സോണിയ നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.