തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ചു; എൻ.ഐ.എ ചോദ്യം ചെയ്യും, തിഹാർ ജയിലിൽ അതിസുരക്ഷ

തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ചു; എൻ.ഐ.എ ചോദ്യം ചെയ്യും, തിഹാർ ജയിലിൽ അതിസുരക്ഷ

ന്യൂ​ഡ​ൽ​ഹി: 2008ലെ ​​മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ കേ​​സ് പ്ര​​തി​ ത​ഹാ​വു​ർ റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്തു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് യു.​എ​സി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി പാ​ല​ത്തെ സൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. എ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ​ട​ക്ക​മു​ള്ള​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ശേ​ഷം എ​ട്ടോ​ടെ പ​ട്യാ​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റാ​ണ​യെ എ​ൻ.​ഐ.​എ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ആ​ദ്യം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി​യാ​യ​തോ​ടെ യാ​ത്ര വൈ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ര​ക്ഷാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡ​ൽ​ഹി തി​ഹാ​ർ ജ​യി​ലി​ലാ​ണ് അ​തി​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ റാ​ണ​യെ നി​ല​വി​ൽ പാ​ർ​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് മും​ബൈ​യി​ൽ എ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി അ​ജ്മ​ൽ ക​സ​ബി​നെ പാ​ർ​പ്പി​ച്ച ആ​ർ​ത​ർ റോ​ഡി​ലെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 12ാം ന​മ്പ​ർ ബാ​ര​ക്കി​ലാ​യി​രി​ക്കും റാ​ണ​യെ​യും പാ​ർ​പ്പി​ക്കു​ക. ഇ​രു ജ​യി​ലു​ക​ളി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ലോ​​സ് ആ​​ഞ്ജ​​ല​​സി​​ലെ മെ​​ട്രോ​​പൊ​​ളി​​റ്റ​​ൻ ഡി​​റ്റ​​ൻ​​ഷ​​ൻ സെ​​ന്റ​​റി​​ൽ ക​​ഴി​​യ​വേ​യാ​ണ് 64കാ​​ര​​നാ​​യ റാ​​ണ​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റി​യ​ത്. കൈ​​മാ​റ്റം ത​​ട​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഫെ​​ബ്രു​​വ​​രി 27ന് ​​റാ​​ണ അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​ത് കോ​​ട​​തി ത​​ള്ളി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യ​ത്. വി​​വി​​ധ അ​ന്വേ​ഷ​ണ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ അം​​ഗ​​ങ്ങ​​ൾ അ​​ട​​ങ്ങു​​ന്ന സം​​ഘം യു.​​എ​​സി​​ലെ​​ത്തി​​യി​​രു​​ന്നു. കൈ​​മാ​​റ്റം സം​​ബ​​ന്ധി​​ച്ച ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി സം​​ഘം റാ​​ണ​​യു​​മാ​​യി ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ക​യാ​യി​രു​ന്നു.

ഫെ​​ബ്രു​​വ​​രി​​യി​​ൽ വൈ​​റ്റ് ഹൗ​​സി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യോ​​ടൊ​​പ്പം ന​​ട​​ത്തി​​യ സം​​യു​​ക്ത വാ​ർ​ത്ത​സ​​മ്മേ​​ള​​ന​​ത്തി​​ൽ റാ​​ണ​​യു​​ടെ കൈ​​മാ​​റ്റ​​ത്തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​താ​​യി പ്ര​​സി​​ഡ​​ന്റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. പാ​​ക് ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ള്‍ക്കു​​വേ​​ണ്ടി മും​​ബൈ​​യി​​ല്‍ ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ത്താ​​ന്‍ സു​​ഹൃ​​ത്തും യു.​​എ​​സ് പൗ​​ര​​നു​​മാ​​യ ഡേ​​വി​​ഡ് കോ​​ള്‍മാ​​ന്‍ ഹെ​​ഡ്‍ലി​​ക്കൊ​​പ്പം ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യ​​തി​​നാ​​ണ് റാ​​ണ ഇ​​ന്ത്യ​​യി​​ല്‍ നി​​യ​​മ​​ന​​ട​​പ​​ടി നേ​​രി​​ടു​​ന്ന​​ത്. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ൽ മും​ബൈ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ത​ഹാ​വു​ർ റാ​ണ​യെ പ്ര​തി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. എ​ൻ.​ഐ.​എ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് പ​ങ്ക് വ്യ​ക്ത​മാ​യ​ത്.

Tags:    
News Summary - Special Flight Carrying Tahawwur Rana, 26/11 Mumbai Terror Attack Accused, Lands In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.