ബോംബൈ ഐ.ഐ.ടിയിൽ ദലിത് വിദ്യാർഥി ജീവനൊടുക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

മുംബൈ: ബോംബൈ ഐ.ഐ.ടിയിൽ ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മഹാരാഷ്ട്ര സർക്കാർ. ജോയിന്‍റ് കമീഷണർ ലക്ഷ്മി ഗൗതമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഫെബ്രുവരി 12നാണ് ഒന്നാം വർഷ ബി.ടെക് വിദ്യാർഥി ദർശൻ സോളങ്കി കാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യചെയ്തത്.

മരണത്തിന് പിന്നാലെ, ദർശൻ കാമ്പസിൽ ജാതിവിവേചനം നേരിട്ടിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപിച്ച് കുടുംബവും വിദ്യാർഥി സംഘടനകളും രംഗത്തെത്തി. കാമ്പസിൽ ദലിത് വിദ്യാർഥികൾ വിവേചനത്തിന് ഇരയാവുന്നുണ്ടെന്നും വിദ്യാർഥി സംഘടനകൾ ചൂണ്ടിക്കാട്ടി.

ദർശന്‍റെ മരണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന് കോൺഗ്രസ് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയും ആവശ്യപ്പെട്ടിരുന്നു. മൂന്ന്മാസം മുമ്പാണ് അഹമ്മദാബാദ് സ്വദേശിയായ ദർശൻ ഐ.ഐ.ടിയിൽ ചേർന്നത്. അന്വേഷണ സംഘം ദർശന്‍റെ മാതാപിതാക്കളുടെയും വിദ്യാർഥികളുടേയും മൊഴി വീണ്ടും രേഖപ്പെടുത്തുമന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Special Team To Investigate Dalit Student's Suicide At IIT Bombay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.