ചീറിപ്പാഞ്ഞ റോൾസ് റോയ്സ് ഇടിച്ചുകയറി; ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു

ന്യൂഡൽഹി: അമിതവേഗതയിലെത്തിയ ആഡംബര കാർ റോൾസ് റോയ്സ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടാങ്കർ ഡ്രൈവർ രാംപ്രീത്, സഹായി കുൽദീപ് എന്നിവരാണ് മരിച്ചത്. ചണ്ഡീഗഢ് സ്വദേശികളായ ദിവ്യ, തസ്ബീർ, ഡൽഹി സ്വദേശി വികാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. 230 കി.മീ വേഗതയിലായിരുന്നു കാർ ചീറിപ്പാഞ്ഞത് എന്നാണ് റിപ്പോർട്ട്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു.

പത്ത് കോടിയോളം വില വരുന്ന റോൾസ് റോയ്സ് ഫാന്‍റം കാർ ആണ് അപകടത്തിൽപെട്ടത്. ആഡംബര കാറിന് മുന്നിലും പിന്നിലുമായി വേറെയും കാറുകൾ കൂട്ടമായാണ് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടം നടന്നയുടൻ മറ്റു കാറുകളിലുണ്ടായിരുന്നവരെത്തി ആഡംബര കാറിലുണ്ടായിരുന്നവരെ കയറ്റി പോയെന്നും പ്രദേശവാസികൾ പറഞ്ഞു. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Speeding Rolls Royce Crashes Into Oil Tanker, two Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.