ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,309 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേർക്കാണ് കോവിഡ് ബാധിച്ചത്. 582 പേർ മരണത്തിന് കീഴടങ്ങി. ഇതുവരെ 9,36,181 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5,92,032 പേർ രോഗമുക്തി നേടി. 3,19,840 പേർ നിലവിൽ ചികിത്സയിലാണ്.
ജൂലൈ 14 വരെ 1,24,12,664 സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കി. ചൊവ്വാഴ്ച മാത്രം 3,20,161സാമ്പിളുകൾ പരിേശാധിച്ചുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ബംഗളൂരുവിൽ ഏഴ് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ (ചൊവ്വ) തുടങ്ങിയ ലോക്ഡൗൺ 22ന് വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നിൽക്കും.
മിസോറാമിൽ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിച്ചവരുെട എണ്ണം 238 ആയി. ഇതിൽ ആരും മരണപ്പെട്ടിട്ടില്ല. 159 പേർ രോഗമുക്തി നേടി. 79 പേർ മാത്രമാണ് ചികിത്സയിലുള്ളത്.
ഹരിയാനയിൽ ഇതുവരെ 21,894 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 16,602 പേർ രോഗമുക്തരായി. 4,984 പേർ ചികിത്സയിലാണ്. 308 പേർ മരണത്തിന് കീഴടങ്ങി.
തെലങ്കാനയിൽ ചൊവ്വാഴ്ച മാത്രം പുതുതായി 1524 പേർക്ക് കോവിഡ് ബാധിക്കുകയും 10 പേർ മരിക്കുകയും ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ 37,745 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12,531 പേർ ചികിത്സയിലാണ്. 24,840 പേർ രോഗമുക്തി നേടി. 375 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.