ഡാർജീലിങ്: പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ഗൂർഖ ജൻമുക്തി മോർച്ചയുടെ (ജി.ജെ.എം) നേതൃത്വത്തിൽ ഡാർജീലിങ്ങിൽ നടത്തുന്ന ബന്ദ് രണ്ടുമാസം പിന്നിട്ടതോടെ സമരത്തിലുള്ള പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസം.
ഗൂർഖാലാൻഡ് മൂവ്മെൻറ് കോഒാഡിനേഷൻ കമ്മിറ്റിയിൽ മേഖലയിലെ 30 പാർട്ടികളാണുള്ളത്. ജി.ജെ.എമ്മിെൻറ വല്യേട്ടൻ മേനാഭാവത്തിനും നേതൃത്വത്തിെൻറ പരാജയത്തിനുമെതിരെയാണ് മറ്റ് പാർട്ടികൾ തുറന്നടിച്ചത്. സമരത്തിനിടെ കൂടുതൽ അക്രമം നടന്നത് ഗൂർഖ ജൻമുക്തി മോർച്ചക്ക് സ്വാധീനമുള്ള മേഖലയിലാണെന്നും ജനാധിപത്യരീതിയിലുള്ള പ്രേക്ഷാഭത്തിന് ഇത് തിരിച്ചടിയാണെന്നും ഭാരതീയ ഗൂർഖ പരിസംഘ് പ്രസിഡൻറ് സുഖ്മാൻ മൊക്ത പറഞ്ഞു.
സമരം അവസാനിപ്പിക്കാൻ തീരുമാനമെടുക്കേണ്ടത് തങ്ങളുടെ സംഘടന മാത്രമാണെന്ന് ജി.ജെ.എം തലവൻ ബിമൽ ഗുരുങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതാണ് പാർട്ടികൾക്കിടയിൽ പ്രശ്നം തുടങ്ങാൻ കാരണം. ഗൂർഖ ജൻമുക്തി മോർച്ച മാത്രമാണ് തീരുമാനമെടുക്കേണ്ടതെങ്കിൽ സമരത്തിന് ഇത്തരമൊരു സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് ജി.എൻ.എൽ.എഫ് വക്താവ് നീരജ് സിംബ പറഞ്ഞു.
സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ചർച്ച നടത്തണമെന്നാവശ്യപ്പെട്ടതായി കോഒാഡിനേഷൻ കമ്മിറ്റി കൺവീനറും ഗൂർഖ ജൻമുക്തി മോർച്ച കൺവീനറുമായ കല്യാൺ ദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.