വീട്ടിലെ തടസങ്ങൾ മാറാൻ ഗോമൂത്രം തളിച്ചാൽ മതിയെന്ന് യു.പി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

ഫത്തേപുർ: വീട്ടിലെ തടസങ്ങൾ മാറാൻ വീട്ടിൽ ​ഗോമൂത്രം തളിച്ചാൽ മതിയെന്ന ഉപദേശവുമായി ഉത്തർപ്രദേശ് മ‍ൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ധർമപാൽ സിങ്. മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​​ഗോമൂത്രത്തിൽ ഗംഗ ദേവി വസിക്കുന്നതുകൊണ്ടാണിതെന്നായിരുന്നു മന്ത്രിയുടെ വാദം.

'ഗോമൂത്രം തളിച്ചാൽ വീട്ടിലെ വാസ്തുദോഷവും, മറ്റ് തടസ്സങ്ങളും മാറും. ചാണകത്തിലാണ് ലക്ഷ്മി ദേവി വസിക്കുന്നത്.' ധർമപാൽ പറഞ്ഞു. പശുക്കൾക്കായി നിർമ്മിച്ച ഷെൽട്ടറുകളിലെ ദുരവസ്ഥയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഗോശാലകളുടെ പുരോഗതിക്കായി യു.പി സർക്കാർ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.​

എം.എൽ.എമാരുമായും പാർട്ടി നേതാക്കളുമായും മന്ത്രി ചർച്ച നടത്തി. പശുക്കളുടെ ഷെൽറ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായുള്ള പ്രത്യേക യോഗത്തിൽ പങ്കെടുത്താണ് മന്ത്രി മടങ്ങിയത്.

Tags:    
News Summary - Sprinkle cow urine in house to remove obstacles- UP minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.