മാധ്യമപ്രവർത്തകരെ മുൻനിര പോരാളികളിൽ ഉൾപ്പെടുത്തി എം.കെ. സ്​റ്റാലിൻ

ചെന്നൈ: മാധ്യമപ്രവർത്തകരെയും മുൻ നിരപോരാളികളിൽ ഉൾപ്പെടുത്തി തമിഴ്​നാട്ടിൽ അധികാരത്തിലെത്തിയ ഡി.എം.കെയുടെ ആദ്യ തീരുമാനം. ഡി.എം.കെ പ്രസിഡന്‍റ്​ എം.കെ. സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

'പത്ര -ദൃശ്യ -ശ്രവ്യ മാധ്യമപ്രവർത്തകർ ജീവൻ അപകടത്തിലാക്കിയാണ്​ മഴയിലും വെയിലത്തും വെള്ള​െപ്പാക്കത്തിലും ജോലി ചെയ്യുന്നത്​. തമിഴ്​നാട്ടിൽ അവരെ മുൻനിര പോരാളികളായി പ്രഖ്യാപിക്കും' -എം.കെ. സ്റ്റാലിൻ ട്വീറ്റ്​ ചെയ്​തു. ​

മുൻനിര ​േപാരാളികളായി പ്രഖ്യാപിച്ചതോടെ എല്ലാ ആനുകൂല്യങ്ങൾക്കും മാധ്യമപ്രവർത്തകർ അർഹരാകും. കൊറോണ ​വൈറസ്​ പ്രതിരോധ വാക്​സിൻ വിതരണത്തിലും മുൻഗണന ലഭിക്കും.

നേരത്തേ ബിഹാർ, പഞ്ചാബ്​, മധ്യ​പ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങൾ മാധ്യമപ്രവർത്തകരെ മുൻനിര പോരാളികളിൽ ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - Stalin declares Journalists as frontline workers in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.