കന്നുകാലി വിൽപന ഒാൺലൈനാക്കി; പശുബസാർ.ഇൻ

ഹൈദരാബാദ്: കന്നുകാലികളെ ഓൺലൈനിലൂടെ വിൽക്കാനും വാങ്ങാനും സൗകര്യമൊരുക്കി തെലങ്കാന സർക്കാർ. ഇതിനായി pashubazar.telangana.gov.in എന്ന വെബ്സൈറ്റ് സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി. കന്നുകാലികളെ ചന്തയിൽ കൊണ്ടു പോയി വിൽക്കുന്നതിനുള്ള യാത്രാ ചെലവടക്കം ഇതിലൂടെ ലാഭിക്കാമെന്നാണ് സർക്കാർ വിശദീകരണം. മൃഗസംരക്ഷ വിഭാഗം അസിസ്റ്റന്റ് ചീഫ് സെക്രട്ടറി സുരേഷ് ചന്ദയാണ് വെബ്സെറ്റ് ഉദ്ഘാടനം ചെയ്തത്. ഒരു സമയത്ത് പരമാവധി അഞ്ചു വിൽപന രജിസ്ട്രേഷൻ ഒാൺലൈനിലൂടെ സാധ്യമാകുമെന്ന് അധികൃതർ വിശദീകരിച്ചു.


 

Tags:    
News Summary - State government launches website for online sale of cattle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.