ബോംബെ ഐ.ഐ.ടിയിൽ ദലിത് വിദ്യാർഥി ജീവനൊടുക്കി; ജാതി വിവേചനമെന്ന് ആരോപണം

മുംബൈ: ബോംബെ ഐ.ഐ.ടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് ചാടി ദലിത് വിദ്യാർഥി ജീവനൊടുക്കി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഒന്നാം വർഷ ബി.ടെക് വിദ്യാർഥി ദർശൻ സൊളങ്കിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ദർശൻ ജാതിവിവേചനം നേരിട്ടിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. കാമ്പസിൽ ദലിത് വിദ്യാർഥികൾ കടുത്ത ജാതിവിവേചനം നേരിടുന്നതായും വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.

മൂന്ന്മാസം മുമ്പാണ് അഹമ്മദാബാദ് സ്വദേശിയായ ദർശൻ ഐ.ഐ.ടിയിൽ ചേർന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - Student Dies In IIT Bombay Caste Discrimination Alleged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.