കള്ളക്കുറിച്ചിയിൽ വിദ്യാർഥിനിയുടെ ആത്മഹത്യ: രണ്ട് അധ്യാപകരും പ്രിൻസിപ്പലും അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ചിന്നസേലത്ത് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരും പ്രിൻസിപ്പലുമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സി.ഐ.ഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

തിങ്കളാഴ്ച അന്വേഷണസംഘം കുട്ടിയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും മൊഴിയെടുക്കും. പോസ്റ്റ്‌മോർട്ടം ഞായറാഴ്ച നടത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാൻ കുടുംബം തയാറായിരുന്നില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കണിമയൂർ ശക്തി മെട്രിക്കുലേഷൻ സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂളിലെ അധ്യാപകർക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ.

ആരോപണ വിധേയരായ അധ്യാപകർക്കും സ്‌കൂൾ മാനേജ്‌മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. അമ്പതോളം വാഹനങ്ങളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകൾ അറസ്റ്റിലായിട്ടുണ്ട്. പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞയും തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Tags:    
News Summary - Student's suicide in Tamilnadu: Two teachers and principal arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.