ചെന്നൈ: അന്തരിച്ച സാമൂഹിക പരിഷ്കർത്താവായ പെരിയാർ ഇ.വി. രാമസാമിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ഹിന്ദു മുന്നണി കലാസാംസ്കാരിക വിഭാഗം സെക്രട്ടറിയും സ്റ്റണ്ട് സംവിധായകനുമായ കനൽ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 15ന് പുതുച്ചേരിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ആഗസ്റ്റ് 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ യുക്തിവാദിയായ പെരിയാറിന്‍റെ പ്രതിമ തകർക്കുന്ന ദിനം ഹൈന്ദവരുടെ ഉയിർത്തെഴുന്നേൽപിന്‍റെ ദിവസമായിരിക്കുമെന്നായിരുന്നു പരാമർശം.
പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വിവാദമായി. ഇതിനെതിരെ ദ്രാവിഡ സംഘടനകൾ പൊലീസിൽ പരാതി നൽകി. സമൂഹത്തിൽ പരസ്പരം ശത്രുതയും വിദ്വേഷവും വളർത്തുന്നവിധത്തിലുള്ള പ്രസ്താവനകൾ നടത്തിയതിനാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.