ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും പി.ആർ ഏജൻസിക്കുമിടയിൽ ഡൽഹിയിൽ ഇടനിലക്കാരന്റെ റോൾ നിർവഹിച്ചത് സി.പി.എം സഹചാരിയായ ‘റിലയൻസ്’ ഉദ്യോഗസ്ഥൻ ടി.ഡി സുബ്രഹ്മണ്യൻ. ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ അഭിമുഖത്തിനായി തന്നെ സമീപിച്ചത് സുബ്രഹ്മണ്യൻ ആണെന്ന് മുഖ്യമന്ത്രി തന്നെ തുറന്നുപറഞ്ഞതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമായി.
അതേസമയം, അഭിമുഖം ഒരുക്കിയ ‘കൈസൻ’ പി.ആർ ഏജൻസി സി.ഇ.ഒ വിനീത് ഹാണ്ഡയെ അറിയില്ലെന്നും അഭിമുഖത്തിനിടെ കേരള ഹൗസിലെ മുറിയിലേക്ക് കയറി വന്നതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം വാസ്തവ വിരുദ്ധവുമായി.
കയർഫെഡ് ചെയർമാനും മുൻ എം.എൽ.എയുമായ സി.പി.എം നേതാവ് ടി.കെ. ദേവകുമാറിന്റെ മകനായ സുബ്രഹ്മണ്യന് മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ‘ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി’ (ഐ-പാക്) എന്ന ഏജൻസിയിൽ സുബ്രഹ്മണ്യൻ നേരത്തെ പ്രവർത്തിച്ചിരുന്നു.
ഡൽഹിയിൽ മുഖ്യമന്ത്രി വരുമ്പോഴെല്ലാം സുബ്രഹ്മണ്യൻ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുള്ളത് ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ അഭിമുഖത്തിന് സമ്മതിച്ചത് സുബ്രഹ്മണ്യൻ പറഞ്ഞതുകൊണ്ടാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞതും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഈയൊരു ബലത്തിലാണ് വിവാദ അഭിമുഖത്തിനും സുബ്രഹ്മണ്യൻ ഇടനിലക്കാരനായി നിന്നത്.
അൻവർ വിവാദം കത്തിനിൽക്കേ കേരള ഹൗസിലെത്തിയാൽ മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിൻ ഹൗസിലെ മുറിയിലേക്ക് മാധ്യമപ്രവർത്തകരെ ആരെയും കയറ്റിവിടാതിരുന്ന സമയത്താണ് സുബ്രഹ്മണ്യൻ ‘കൈസൻ’ സി.ഇ.ഒ വിനീത് ഹണ്ഡെയുമായി അവിടെയെത്തുന്നത്. ഹിന്ദു ലേഖികയെയും കൂട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നിർമിതിക്കായുള്ള ഈ വരവ്. മൂവരും ഒരുമിച്ചാണ് പി.ആർ ഏജൻസി നിർദേശിച്ച അഭിമുഖം നടത്തിയതും. അഭിമുഖം എഴുതിത്തയാറാക്കിയശേഷം അഭിമുഖത്തിൽ സുബ്രഹ്മണ്യൻ ചേർക്കാൻ പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശം അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ ആഴം ഉൾക്കൊണ്ടാണ് ‘ദ ഹിന്ദു’ കൂട്ടിച്ചേർത്തതും.
എന്നാൽ, സെപ്റ്റംബർ 13ന് ഡൽഹിയിലെ മാധ്യമങ്ങൾക്ക് പി.ആർ ഏജൻസി ‘ഓഫ് ദ റെക്കോഡ്’ ആയി മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നിർമിതിക്കായി ഫീഡ് ചെയ്തുകൊടുത്ത മലപ്പുറം വിരുദ്ധ പരാമർശങ്ങളാണ് സെപ്റ്റംബർ 21ന് നടത്തിയ വാർത്തസമ്മേളനത്തിൽ, തനിക്ക് പി.ആർ ഏജൻസിയുമായി ബന്ധമില്ലെന്ന് തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി സ്വന്തം നിലപാടായി പറഞ്ഞത് എന്നതാണ് വിരോധാഭാസം. ന്ററി അംഗത്വത്തില്‍നിന്നും എൽ.ഡി.എഫിൽനിന്നും വിടുന്നതിലേക്ക് ആ മാറ്റമെത്തി.
വര്‍ഗീയതക്കെതിരെ എല്ലാ കാലത്തും നിന്നവരാണ് ഞങ്ങള്‍. വര്‍ഗീയ ശക്തികള്‍ ഞങ്ങള്‍ക്കെതിരെ എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്ന് എല്ലാ കാലത്തും ആലോചിക്കാറുണ്ട്. ഞങ്ങളോടൊപ്പം അണിനിരക്കുന്ന വിഭാഗങ്ങളെ പിന്തിരിപ്പിക്കാന് ആഗ്രഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്താറുണ്ട്. ഇതില്‍ ചിലര്‍ ആ ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന കളികളില്‍ അന്‍വറും ചേര്‍ന്നുവെന്നതാണ് അടുത്ത കാലത്തെ പ്രസ്താവന കാണിക്കുന്നത്. ഞങ്ങള്‍ക്കതില്‍ ആശങ്കയില്ല. സ്വാഭാവികമായ ഒരു പരിണാമമാണത്. ഇനി പുതിയൊരു പാര്‍ട്ടി രൂപവത്കരിച്ച് കാര്യങ്ങള്‍ നീക്കാനാണ് നോക്കുന്നതെങ്കില്‍ അതും നടക്കട്ടെ. അതിനേയും നേരിടും- മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.