ന്യൂഡൽഹി: രാജസ്ഥാനിലെ ഭരത്പൂരിൽ യുവാക്കൾ പശുവിനെ വാനിൽ കടത്തുന്ന വിഡിയോ പുറത്തുവന്നത് കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി. ടൈംസ് നൗ ചാനൽ വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ സുബ്രഹ്മണ്യൻ സ്വാമി എം.പി അടക്കമുള്ളവർ കോൺഗ്രസ് ഭരണത്തിനെതിരെ രംഗത്തെത്തി.
''കശാപ്പുചെയ്യാനായി പശുവിനെ വാനിലേക്ക് കയറ്റുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നിരിക്കുന്നു. വിഷയം പറയാനായി പൊലീസിനെ വിളിച്ചപ്പോൾ അവർ മദ്യലഹരിയിലെന്നപോലെ സംസാരിക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്തു''- കോൺഗ്രസ് ഭരണത്തെ ഉന്നമിട്ട് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
വിഡിയോ പുറത്തുവന്നതിന് സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളും രാജസ്ഥാൻ സർക്കാറിനെതിരെ രംഗത്തെത്തി. പശുവിനെയും സന്യാസികളെയും പോലെ പശുക്കളും രാജസ്ഥാനിൽ സുരക്ഷിതമല്ലെന്നും മുസ്ലിംവോട്ടുകൾക്കായി രാജസ്ഥാൻ സർക്കാർ പശുക്കളെ പീഡിപ്പിക്കുകയാണെന്നും ബി.ജെ.പി അനുകൂല പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.