ജ്വല്ലറി മോഷണ കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്നോ: ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജ്വല്ലറി മോഷണ കേസിലെ രണ്ടാം പ്രതി ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അനൂജ് പ്രതാപ് സിങ് എന്നയാളാണ് മരിച്ചത്. ഉന്നാവോ ജില്ലയിലെ അചൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഫോറൻസിക് സംഘവും അചൽഗഞ്ച് പൊലീസും ചേർന്ന് അന്വേഷണം ആരംഭിച്ചു. അതേസമയം സുൽത്താൻപൂർ ജ്വല്ലറി മോഷണ കേസിലെ ഒന്നാം പ്രതിയായ മങ്കേഷ് യാദവിനെ ഈ മാസം അഞ്ചിന് മറ്റൊരു ഏറ്റുമുട്ടലിൽ എസ്‌.ടി.എഫ് കൊലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം 28 നാണ് സുൽത്താൻപൂരിൽ ജ്വല്ലറി കൊള്ളയടിച്ച് ഒന്നരക്കോടിയുടെ സ്വർണം മോഷ്ടിച്ചത്. കേസിലെ മറ്റു ചില പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ചയുടെ മുഖ്യസൂത്രധാരൻ വിപിൻ സിംഗ് കഴിഞ്ഞ മാസം പൊലീസിൽ കീഴടങ്ങി.

മങ്കേഷ് യാദവ് എന്ന പ്രതിയുടെ മരണത്തിന് ശേഷം സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയവുമായി ബന്ധപ്പെട്ട് രം​ഗത്ത് എത്തിയിരുന്നു.

Tags:    
News Summary - Sultanpur jewellery robbery accused killed in STF encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.