സുനിതാ വില്യംസ് ഇന്ത്യയിലെത്തുന്നു; സന്തോഷ വാർത്ത പങ്കുവച്ച് ബന്ധു

സുനിതാ വില്യംസ് ഇന്ത്യയിലെത്തുന്നു; സന്തോഷ വാർത്ത പങ്കുവച്ച് ബന്ധു

ന്യൂഡൽഹി: മാസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഭൂമിയിൽ തിരികെ എത്തിയതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടി പങ്കുവച്ച് വച്ച് ബന്ധു. ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

ഭൂമിയിലെത്തിയ ശേഷം കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുമെന്നാണ് ബന്ധുവായ ഫാൽഗുനി പാണ്ഡ എൻ ഡി റ്റിവിയോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസിനെ അഭിനന്ദിച്ച ശേഷം ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

286 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുനിത വില്യംസും സഹയാത്രികനായ വിൽസ്മോറും ഭൂമിയിൽ തിരികെയെത്തുന്നത്

Tags:    
News Summary - Sunitha williams to visit India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.