ന്യൂഡൽഹി: മഹാ കുംഭത്തിലെ തിക്കിലും തിരക്കിലും 30 പേരെങ്കിലും കൊല്ലപ്പെട്ടത് നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ഭക്തരുടെ സുരക്ഷയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾക്കായുള്ള പൊതുതാൽപര്യ ഹരജി കേൾക്കാൻ വിസമ്മതിക്കുകയും പകരം അലഹബാദ് ഹൈകോടതിയെ സമീപിക്കാൻ ഹരജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
‘ഇത് നിർഭാഗ്യകരമായ സംഭവമാണ്. ആശങ്കാജനകവും. എന്നാൽ നിങ്ങൾ അലഹബാദ് ഹൈകോടതിയിലേക്ക് പോകൂ’- ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹരജി സമർപിച്ചത്.
അലഹബാദ് ഹൈകോടതിയിൽ ഇതിനകം ഒരു ഹരജി സമർപ്പിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ഹരജി സുപ്രീംകോടതിയിൽ പരിശോധിക്കേണ്ടതില്ലെന്നും മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി പ്രതിനിധീകരിക്കുന്ന, യു.പി സർക്കാറിന്റെ സബ്മിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തിക്കിലും തിരക്കിലുംപെട്ടുള്ള അപകടങ്ങൾ തടയുന്നതിനും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം തുല്യതയുടെയും ജീവിതത്തിന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അനിവാര്യമാണെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.