ഭോപാൽ ദുരന്തം: കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സർക്കാറിന്റെ ഹരജി തള്ളി

ന്യൂഡൽഹി: ഭോപാൽ വിഷവാതക ദുരന്ത ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാറിന്റെ തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി. 1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് കമ്പനി നൽകിയത്. എന്നാൽ, 7844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്ന ആവശ്യമാണ് തള്ളിയത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 2010ലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചത്. യൂനിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസായിരുന്നു എതിർകക്ഷി.

നഷ്ടപരിഹാരത്തുകയിൽ കുറവുണ്ടെങ്കിൽ അത് നികത്തേണ്ട ഉത്തരവാദിത്തം സർക്കാറിനാണെന്ന് കോടതി പറഞ്ഞു. ദുരന്ത ബാധിതരുടെ പേരിൽ ഇൻഷുറൻസ് എടുക്കാതിരുന്നത് സർക്കാറിന്‍റെ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.

1984ലെ ഭോപാൽ ഗ്യാസ് ദുരന്തത്തിൽ മൂവായിരത്തിലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പരിസ്ഥിതിക്ക് ഉൾപ്പടെ വലിയ ആഘാതം സൃഷ്ടിച്ച ദുരന്തത്തിൽ നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്നായിരുന്നു സർക്കാർ നിലപാട്.

Tags:    
News Summary - Supreme Court dismisses Centre's petition seeking additional compensation for Bhopal Gas Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.