ന്യൂഡൽഹി: അനുവദനീയ സമരമാർഗങ്ങൾ ഉപയോഗിച്ച് പൊതുജന താൽപര്യത്തിന് നിലകൊ ള്ളുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശഫണ്ട് തടയരുെതന്ന് സുപ്രീംകോടതി. രാഷ്ട്രീ യലക്ഷ്യങ്ങളില്ലാത്ത ഇത്തരം സംഘടനകളെ രാഷ്ട്രീയസ്വഭാവമുള്ളവയെന്ന് മുദ്രകുത്തി വേട്ടയാടരുതെന്നും പരമോന്നത കോടതി ഉത്തരവിട്ടു.
ഇന്ത്യൻ സോഷ്യൽ ആക്ഷൻ ഫോറം (ഇൻസാഫ്) നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വർ റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിെൻറ ചരിത്രവിധി. വിദേശ സാമ്പത്തിക സഹായ (നിയന്ത്രണ) നിയമ (എഫ്.സി.ആർ.എ)ത്തിലെ ചില വ്യവസ്ഥകൾ പൗരെൻറ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അവ റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ബന്ദും സമരവും പോലുള്ള സമരമുറകൾ രാഷ്ട്രീയ പ്രവർത്തനത്തിെൻറ പൊതുരീതികളാണെന്നുപറഞ്ഞ്, വിദേശ സാമ്പത്തിക സഹായ (നിയന്ത്രണ) നിയമപ്രകാരം ഫണ്ട് തടയരുതെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.
ഈ വ്യവസ്ഥകൾ റദ്ദാേക്കണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി സജീവ രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയ സംഘടനകൾ വിദേശ ഫണ്ട് കൈപ്പറ്റുന്നത് തടയുക മാത്രമായിരുന്നു ഈ വ്യവസ്ഥകളുടെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.