ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ വിമർശനവുമായി സുപ്രീം കോടതി. രാജ്യ തലസ്ഥാനമാണ് ഡൽഹിയെന്ന് ഒാർമിപ്പിച്ച കോടതി, ഇതിലൂടെ നാം ലോകത്തിന് നൽകുന്ന സൂചന എന്താണെന്നും ചോദിച്ചു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂന്നാഴ്ചയായി തുടരുകയാണ്. ഇതു സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മലിനീകരണ നില താൽകാലികമായി കുറഞ്ഞാലും ഈ കേസ് പരിഗണിക്കുന്നത് തുടരുമെന്നും ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടികാട്ടി.
'രാജ്യ തലസ്ഥാനമാണിത്. മൊത്തം ലോകത്തിന് നാം നൽകുന്ന സൂചന എന്താണെന്ന് നോക്കണം' -കോടതി ഒാർമിപ്പിച്ചു.
അടുത്ത മൂന്ന് ദിവസത്തെ അവസ്ഥ നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താമെന്ന് കോടതി പറഞ്ഞു.
അന്തരീക്ഷത്തിന്‍റെ മലിനീകരണ നില നിരന്തരം നിരീക്ഷിക്കുകയും മോശമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് നടപടികൾ കൈകൊള്ളുകയും വേണമെന്ന് കോടതി സർക്കാറിനെ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.