ന്യൂഡൽഹി: കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. വിവാദം സൃഷ്ടിക്കാനാണ് ഹരജിയെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നുകൂടി മനസ്സിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം വിദഗ്ധരടങ്ങിയ മെഡിക്കല്‍ പാനല്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയ മിശ്ര എന്നയാളാണ് ഹരജി നൽകിയത്. വാക്സിൻ സ്വീകരിച്ചതുകൊണ്ട് ഹരജിക്കാരന് എന്ത് പാർശ്വഫലമാണ് ഉണ്ടായതെന്ന് ജസ്റ്റിസ് പർദിവാല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.