സംഭൽ (യു.പി): ശാഹി മസ്ജിദിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോടതി നിയോഗിച്ച കമീഷണർ അഡ്വ. രമേശ് സിങ് രാഘവാണ് വ്യാഴാഴ്ച ചാന്ദോസി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ജനുവരി ആറുവരെ വിഷയത്തിൽ വിചാരണക്കോടതി തീരുമാനമെടുക്കരുതെന്ന് സുപ്രിംകോടതി ഉത്തരവുണ്ട്. നവംബർ 19 നാണ് സംഭൽ ശാഹി മസ്ജിദിൽ അഡ്വക്കറ്റ് കമീഷണറുടെ മേൽനോട്ടത്തിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്. മുഗൾ ചക്രവർത്തി ബാബർ ഹിന്ദുക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹരജിയെ തുടർന്നായിരുന്നു നടപടി.
നവംബർ 24ന് രണ്ടാം ഘട്ട സർവേക്കിടെ അഞ്ചുപേർ വെടിയേറ്റ് മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് നടപടികൾ നിർത്തിവെക്കാൻ നവംബർ 29നാണ് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.