പാക് പൗരന്മാർക്ക് സുഷമ സ്വരാജിന്‍റെ സ്വാതന്ത്ര്യദിന സമ്മാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തി വിദഗ്ധ ചികിത്സ നേടാനായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പാകിസ്താന്‍ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ സ്വാതന്ത്ര്യദിന സമ്മാനം. അപേക്ഷ നല്‍കി കാത്തിരിക്കുന്ന എല്ലാ പാക് പൗരന്മാർക്കും മെഡിക്കല്‍ വിസ ഉടന്‍ അനുവദിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. 

പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുന്നതിന് അവിടുത്തെ വിദേശകാര്യ മന്ത്രിയുടെ അനുമതി ആവശ്യമാണ്. അനുമതി നേടുന്നതില്‍ വന്ന കാലതാമസമാണ് വിസ വൈകാന്‍ കാരണമെന്നും സുഷമ വ്യക്തമാക്കി.

പാക് ജയിലില്‍ കഴിയുന്ന മുൻ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ അമ്മക്ക് വിസ അനുവദിക്കാന്‍ സര്‍താജ് അസീസ് കാലതാമസം വരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുന്ന നിയമം ഇന്ത്യ കര്‍ശനമാക്കിയത്.

Tags:    
News Summary - Sushma Swaraj Tweeted to Allot Visa To Pakistani Patients To Travel To India For Treatment -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.