​കോവിഡ്​ രോഗലക്ഷണങ്ങൾ ഒരു ദിവസത്തിനുള്ളിൽ ഇല്ലാതായി; ആൻറിബോഡി കോക്​ടെയിൽ പരീക്ഷിച്ച്​ ഹൈദരാബാദ്​ ആശുപത്രി

ഹൈദരാബാദ്​: 40 പേരിൽ ആൻറിബോഡി കോക്​​ടെയിൽ പരീക്ഷിച്ച്​ ഹൈദരാബാദിലെ ആശുപത്രി. മോണോക്ലോണൽ കോക്​ടെയിലി​െൻറ ഒറ്റ ഡോസാണ്​ രോഗികൾക്ക്​ നൽകിയത്​. ഏഷ്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഗ്യാസ്​ട്രോഎൻഡ്രോളജിയിലാണ്​ പരീക്ഷണം നടത്തിയത്​. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക്​ പനി ഉൾപ്പടെയുള്ള ​രോഗലക്ഷണങ്ങളിൽ നിന്ന്​ മോചനമുണ്ടായെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡി​െൻറ ഡെൽറ്റ വകഭേദത്തിനെതിരെയായിരുന്നു പരീക്ഷണമെന്നും ആശുപത്രി അധികൃതർ വ്യക്​തമാക്കി​.

യു.എസിൽ നിന്നുള്ള പഠനങ്ങളിൽ കോവിഡി​െൻറ ബ്രിട്ടീഷ്​, ബ്രസീൽ, ദക്ഷിണാ​ഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ ആൻറിബോഡി കോക്​ടെയിൽ ഫലപ്രദമാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ഡെൽറ്റ വകഭേദത്തിൽ പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ്​ പരിശോധിച്ചത്​. 40 രോഗികളെ ഒരാഴ്​ചയാണ്​ നിരീക്ഷിച്ചത്​. ഒരാഴ്​ചക്ക്​ ശേഷം ഇവർ പൂർണമായും രോഗമുക്​തി നേടിയതായി ആർ.ടി.പി.സി.ആർ പരിശോധനയിൽ വ്യക്​തമായതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ്​ ആൻറിബോഡി കോക്​ടെയിൽ നൽകുക. രോഗം ബാധിച്ച്​ മൂന്ന്​ മുതൽ ഏഴ്​ ദിവസത്തിനുള്ളിലാവും കോക്​ടെയിൽ രോഗിക്ക്​ നൽകുക. കാസിറിമ്പ്​, ഇൻഡെവിമ്പ്​ തുടങ്ങിയ മരുന്നുകളുടെ കോക്​ടെയിലാണിത്​. മുൻ യു.എസ്​ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിന്​ കോവിഡ്​ ബാധിച്ചപ്പോൾ ഈ മരുന്ന്​ നൽകിയിരുന്നു. ഏകദേശം 70,000 രൂപയാണ്​ കോക്​ടെയിലി​െൻറ ഇന്ത്യയിലെ വില.

Tags:    
News Summary - "Symptoms Gone In A Day": Doctor On Antibody Cocktail To 40 In Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.