ലഖ്നോ: ദേശീയ പൗരത്വ നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന താക്കീതുമായി ബി.എസ്.പി അധ്യക്ഷ മായാവതി. കോൺഗ്രസ് നേരത്തെ ചെയ്തതു പോെല അടിയന്താരവസ്ഥക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. ഭരണഘടനാവിരുദ്ധമായ നിയമം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും മായാവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരിട്ട് കാണാൻ പാർലമെൻററി പാർട്ടി യോഗം തീരുമാനിച്ചതായും മായാവതി പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭയിലും ബി.എസ്.പി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുയർത്തും.
സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങളും സഭയിൽ ഉന്നയിക്കുമെന്ന് മായാവതി പറഞ്ഞു. ബി.എസ്.പി പാർലമെൻറററി പാർട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.