ചെന്നൈ: തമിഴ്നാട് സർക്കാറിന്റെ രണ്ട് ബില്ലുകൾക്ക് ഗവർണർ ആർ.എൻ രവി അംഗീകാരം നൽകി. ഇതോടെ ഈ ബില്ലുകൾ നിയമമായി മാറി. സംസ്ഥാന നിയമസഭകളിൽ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിച്ചതിന് തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത കേസിൽ ബില്ലുകൾക്ക് കാലതാമസം കൂടാതെ അംഗീകാരം നൽകാൻ ഗവർണർമാരോട് സുപ്രീംകോടതി ഈയിടെ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് നിയമസഭയിൽ പാസാക്കിയ സ്വകാര്യ സർവകലാശാല ഭേദഗതി ബില്ലും തമിഴ്നാട് പൊതുകെട്ടിട അവകാശ ഭേദഗതി ബില്ലും ഗവർണർ അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.