കേരളത്തിൽ നിന്നുള്ള യാത്രാക്കാർക്ക് തമിഴ്നാട്ടിൽ കടുത്ത നിയന്ത്രണം, പരിശോധനക്ക് മന്ത്രിമാരും

ചെന്നൈ: കേരളത്തിൽ നിന്നെത്തുന്നവർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന. തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി. രാവിലെ 5.50-ഓടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യമന്ത്രിയും  ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്.

രോഗലക്ഷണമുള്ളവരെ പരിശോധനാഫലം നെഗറ്റീവായ ശേഷമാണ് പുറത്തേക്ക് വിടുന്നത്. ആലപ്പി എക്സ്പ്രസിൽ എത്തിയ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രി നേരിട്ട് നേതൃത്വം നൽകി. ഈ മാസം 5 മുതലാണ് കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിന്‍റെ രേഖയോ തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയത്.കേരളത്തിൽ നിന്നുള്ള യാത്രാക്കാർക്ക് തമിഴ്നാട്ടിൽ കടുത്ത നിയന്ത്രണം, പരിശോധനക്ക് മന്ത്രിമാരും

ചെന്നൈ സെൻട്രൽ കൂടാതെ മലയാളികൾ കൂടുതലായി എത്തുന്ന മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഇന്ന് മുതൽ കർശന പരിശോധന നടത്താനാണ് തമിഴ്നാട് ആരോഗ്യവകുപ്പിൻ്റെ തീരുമാനം. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന മുഴുവൻ ആളുകൾക്കും തമിഴ്നാട്ടിൽ 7 ദിവസത്തെ ഹോം ക്വാറന്‍റീൻ നിർബന്ധമാക്കി. 

Tags:    
News Summary - Tamil Nadu has strict control over travelers from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.