കാമുകിയുടെ അപ്പാര്‍ട്ട്‌മെൻറി​െൻറ ടെറസില്‍നിന്ന് താഴേക്ക് ചാടിയ നിയമവിദ്യാർഥിക്ക് ദാരുണാന്ത്യം

കാമുകിയുടെ അപ്പാര്‍ട്ട്‌മെൻറി​െൻറ ടെറസില്‍നിന്ന് താഴേക്ക് ചാടിയ നിയമവിദ്യാർഥിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ധര്‍മപുരി കാമരാജ് നഗര്‍ സ്വദേശിയും ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിയുമായ എസ്. സഞ്ജയ്(18) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. കാമുകിയുമായി സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മയെ കണ്ടതോടെ പരിഭ്രാന്തനായി ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് കണ്ണംകുറിച്ചി പൊലീസ് സ്ഥലത്തെത്തി. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ധര്‍മപുരി സ്വദേശിയായ സഞ്ജയും കാമുകിയും സേലത്തെ ലോ കോളജില്‍ ഒന്നിച്ചാണ് പഠിക്കുന്നത്. മുൻപ് സ്‌കൂളിലും ഇരുവരും ഒരുമിച്ചായിരുന്നു പഠനം. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായ രണ്ടുപേരും സേലത്തെ ലോ കോളജില്‍ പ്രവേശനം നേടുകയായിരുന്നു. പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സഞ്ജയുടെ താമസം. ഇതിന് സമീപത്തായി മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലാണ് കാമുകിയും അമ്മയും സഹോദരിയും താമസിച്ചിരുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസിലിരുന്ന് ഇരുവരും സംസാരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മ ടെറസിലേക്ക് വന്നത്. ഇതോടെ സഞ്ജയ് ടെറസില്‍നിന്ന് താഴേക്ക് ചാടി. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Tags:    
News Summary - Tamil Nadu: Law Student Jumps Off Building To Escape From Girlfriend’s Mother in Salem, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.