ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു. ചെന്നൈയിൽ ദേവസ്വം കമീഷണർമാരുമായുള്ള യോഗത്തിനു ശേഷം അറിയിച്ചതാണ് ഇക്കാര്യം. താൽപര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. നൂറു ദിവസത്തിനകം ഏത് ജാതിയിൽപെട്ടവർക്കും പൂജാരിമാരാവാൻ കഴിയുന്ന പദ്ധതി പ്രാവർത്തികമാക്കും. ഇവർക്കാവശ്യമായ പരിശീലനം സർക്കാർ ലഭ്യമാക്കും.
തുടർന്ന് പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ നിയമിക്കും. പ്രധാന ക്ഷേത്രങ്ങളിൽ സംസ്കൃതത്തിന് പകരം തമിഴ് മന്ത്രോച്ചാരണങ്ങളോടെ പൂജകൾ നടത്തും. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.