തമിഴ്നാട്ടിൽ മാസ്ക് നിർബന്ധമാക്കി

ചെന്നൈ: തമിഴ്നാട്ടിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനിടെ ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. പിന്നാലെയാണ് തമിഴ്നാടും ഇതേ നടപടി സ്വീകരിച്ചത്. കോവിഡ് നിബന്ധനകൾ പാലിക്കുന്നതിൽ ജനം വീഴ്ചവരുത്തുകയാണെന്ന് അധികൃതർ പറയുന്നു.

വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ, ഐ.ഐ.ടി മദ്രാസില്‍ മൂന്നു ദിവസത്തിനിടെ 30 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരെ തരമണിയിലെ ഐ.ഐ.ടി ഹോസ്റ്റലിൽ ക്വാറന്‍റീനിലാക്കി. ഐ.ഐ.ടി കേ​ന്ദ്രീകരിച്ച്​ പുതിയ ക്ലസ്റ്റർ രൂപപ്പെട്ടേക്കുമെന്നാണ്​ ആരോഗ്യ അധികൃതരുടെ നിഗമനം.

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും 2000 കടന്ന് കോവിഡ് കേസുകൾ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2,000 കടന്നു. 24 മണിക്കൂറിനിടെ 2,451 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 14,241 ആയി.

Tags:    
News Summary - Tamil Nadu makes face-mask mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.