ചെന്നൈ: തമിഴ്നാട് സർക്കാറിനു കീഴിലെ ക്ഷീരസഹകരണ സ്ഥാപനമായ 'ആവീനി'ൽ ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് മൂന്നു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അണ്ണാ ഡി.എം.കെ സർക്കാറിലെ മുൻ മന്ത്രി കെ.ടി.
രാജേന്ദ്ര ബാലാജിയെ തമിഴ്നാട് പൊലീസിലെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കർണാടകയിലെ ഹാസനിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 17ന് ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളിയതോടെയാണ് ഒളിവിൽ പോയത്. പ്രതിക്കെതിരെ ഡിസംബർ 23ന് തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന അപ്പീൽ ഹരജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കുകയായിരുന്നു.
അണ്ണാ ഡി.എം.കെ വിരുദുനഗർ ജില്ല സെക്രട്ടറിയായ ഇദ്ദേഹം 2016 ആഗസ്റ്റ് മുതൽ 2021 മേയ് വരെയാണ് ക്ഷീര വികസനമന്ത്രിയായിരുന്നത്. അധികാര ദുർവിനിയോഗവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ മറ്റു ചില കേസുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.