തമിഴ്​നാട്​, പുതുച്ചേരി, അസം, ബംഗാൾ മൂന്നാം ഘട്ടം വോ​​ട്ടെടുപ്പ്​ നാളെ

ന്യൂഡൽഹി: തമിഴ്​നാട്​, പുതുച്ചേരി, അസം അവസാന ഘട്ടം, പശ്ചിമ ബംഗാൾ മൂന്നാം ഘട്ട വോ​ട്ടെടുപ്പ്​ നാളെ​. തമി​ഴ്​നാട്ടിലെ 234 അസംബ്ലി സീറ്റുകളിലേക്ക്​ 3998 സ്​ഥാനാർഥികളും പുതുച്ചേരിയിലെ 30 അംഗ സീറ്റിലേക്ക്​ 324 സ്​ഥാനാർഥികളുമാണ്​ നാളെ ജനവിധി തേട​ുന്നത്​​.രണ്ട്​ സംസ്​ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ്​ വോ​ട്ടെടുപ്പ്​. 

അസമിലെ മൂന്നാം ഘട്ടത്തിൽ 40 നിയോജക മണ്ഡലങ്ങളിലേക്കാണ്​ വോ​ട്ടെടുപ്പ്​​. 337 സ്​ഥാനാർഥികളാണ്​ അവസാന ഘട്ട വേ​ട്ടെടുപ്പിൽ ജനവിധി തേടുന്നത്​. 31 നിയോജക മണ്ഡലങ്ങളിലേക്കാണ്​ പശ്ചിമ ബംഗാളിലെ മൂന്നാം ഘട്ടത്തിൽ വോ​ട്ടെടുപ്പ്​ നടക്കുന്നത്​. മൂന്ന്​ ജില്ലകളിലായി 78.5 ലക്ഷം വോട്ടർമാരും 205 സ്​ഥാനാർഥികളുമാണുള്ളത്​. 

Tags:    
News Summary - Tamil Nadu, Puducherry,Assam,west Bengal,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.