തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയ് മക്കൾ ഇയക്കം

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് സൂപ്പർ താരം വിജയിയുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം. രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കില്ല. മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ മത്സരിപ്പിക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദാണ് സംഘടനയുടെ നിലപാട് അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കൂട്ടായ്മയുടെ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറിമാർ വിശദീകരിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.

ചെന്നൈയിൽ മാത്രം തിരിച്ചറിയൽ രേഖ പ്രകാരം 1.5 ലക്ഷം അംഗങ്ങളാണ് വിജയ് മക്കൾ ഇയക്കത്തിനുള്ളത്. തമിഴ്നാട്ടിൽ ആകെ 15 ലക്ഷം പേരുണ്ട്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 129 സീറ്റുകളിലെ സ്ഥാനാർഥികളെ വിജയ് ആരാധക കൂട്ടായ്മ പിന്തുണച്ചിരുന്നു.

Tags:    
News Summary - Tamil Nadu: Thalapathy Vijay Makkal Iyakkam to not form alliance in civic polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.