ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ആദായനികുതി കണക്കെടുപ്പുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതി അനുമതി നൽകി. അതേസമയം, ഇതുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് ഇറക്കുന്ന ഉത്തരവ് കോടതിയുടെ അന്തിമ വിധി വരുന്നതു വരെ നടപ്പാക്കരുതെന്ന നിർദേശവും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് നൽകി.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറക്ക് എതിരെയും ആദായനികുതി വകുപ്പ് അന്വേഷണം നടത്തും. ഗാന്ധികുടുംബത്തിനും മറ്റുള്ളവർക്കുമെതിരെ നടത്തുന്ന ആദായനികുതി കണക്കെടുപ്പ് തടയരുെതന്ന് ബെഞ്ച് ഉത്തരവിട്ടു.
നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഒാസ്കാർ ഫെർണാണ്ടസിെൻറയും 2010-11 സാമ്പത്തിക വർഷത്തിലെ ആദായനികുതി കണക്കെടുപ്പ് നടത്താൻ സെപ്റ്റംബർ 10ന് ഡൽഹി ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സോണിയയും രാഹുലും സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. പാർട്ടി ഫണ്ട് വ്യക്തിപരമായി ദുർവിനിയോഗം ചെയ്തുവെന്നാരോപിച്ച് നൽകിയ പരാതിയെ തുടർന്നാണ് ആദായനികുതി വകുപ്പിെൻറ കണക്കെടുപ്പ്.
ജവഹർലാൽ നെഹ്റു സ്ഥാപിച്ച നാഷനൽ ഹെറാൾഡ് പത്രത്തിെൻറ പ്രസാധകരായ അേസാസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുക്കാൻ കൃത്രിമ മാർഗങ്ങൾ അവലംബിച്ചു എന്നതാണ് ഇവർക്കെതിരായ നാഷനൽ ഹെറാൾഡ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.