ഹൈദരാബാദ്: തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. ഇത്തവണ തെലുഗു ദേശം പാർട്ടിയുടെ ആന്ധ്ര ഗുണ്ടൂർ സ്ഥാനാർഥിയുടെ ഓഫീസിലാണ് റെയ്ഡ് നടന്നത്. പാർട്ടി എം.എൽ.എ കൂടിയായ ഗല്ല ജയദേവിൻെറ ഓഫീസിൽ ചൊവ്വാഴ്ച അർധരാത്രിയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
കോടീശ്വരനായ ഗല്ല ജയദേവ് അമര രാജ ഗ്രൂപ്പിെൻറ മാനേജിങ് ഡയറക്ടറാണ്. 2014 ലാണ് ജയദേവ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് 680 കോടിയുടെ സ്വത്തുെണ്ടന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഓഫീസിൽ െറയ്ഡ് നടന്നതിന് പിറകെ ജയദേവും ടി.ഡി.പി നേതാക്കളും ഗുണ്ടൂരിലെ പട്ടാഭിപുരത്ത് പ്രതിഷേധമിരുന്നു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി പ്രധാനമന്ത്രി മോദിയാണ് തന്നെയും ടി.ഡി.പിയെയും ലക്ഷ്യമിടുന്നതെന്ന് ഗല്ല ആരോപിച്ചു. ഇത് അടിയന്തരാവസ്ഥയിലേക്കും ഫാസിസത്തിലേക്കും നയിക്കുമെന്നും ജയദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.