ജീവിച്ചിരിക്കുന്ന വിദ്യാർഥിയുടെ ‘ശവസംസ്‌കാര’ത്തിൽ പങ്കെടുക്കാൻ അവധിയെടുത്തു; അധ്യാപകന് സസ്പെൻഷൻ

ഭോപാൽ: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ജീവനോടെയുള്ള ഒരു വിദ്യാർഥി മരണപ്പെട്ടെന്ന് കള്ളം പറഞ്ഞ് അവധിയെടുത്ത സർക്കാർ സ്‌കൂൾ അധ്യാപകന് സസ്പെൻഷൻ. ചിഗ്രിക തോലയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ ജോലി ചെയ്തിരുന്ന ഹിരാലാൽ പട്ടേലിനെയാണ് സസ്പെൻഡ് ചെയ്തത്.

നവംബർ 27ന് അവധിയെടുത്ത പട്ടേൽ ഹാജർ രജിസ്റ്ററിൽ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചതായും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

വിവരം അറിഞ്ഞ വിദ്യാർഥിയുടെ പിതാവ് മകൻ ജീവിച്ചിരിപ്പുണ്ടെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യവാനാണെന്നും കാണിച്ച് ജില്ലാ കലക്ടർക്ക് പരാതി നൽകുകയായിരുന്നു. പട്ടേലിനെ സസ്പെൻഡ് ചെയ്തതായും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും മൗഗഞ്ച് കലക്ടർ അറിയിച്ചു.

Tags:    
News Summary - Teacher in Madhya Pradesh falsely cites student's death to take leave; suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.