ബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപികമാർക്ക് ശിരോവസ്ത്രം ധരിച്ച് പരീക്ഷ ഹാളിൽ കയറാനാകില്ലെന്ന് കർണാടക സർക്കാർ. പരീക്ഷ ഹാളിൽ ശിരോവസ്ത്രം ധരിച്ച് ഡ്യൂട്ടിയെടുക്കണമെന്ന് നിർബന്ധം പിടിക്കുന്ന അധ്യാപികമാരെ പരീക്ഷ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് മുന്നറിയിപ്പ് നൽകി.
ഏപ്രിൽ അവസാനം ആരംഭിക്കുന്ന രണ്ടാം വർഷ പി.യു.സി പൊതുപരീക്ഷ ഡ്യൂട്ടിക്കും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിക്കും അധ്യാപികമാരെ ശിരോവസ്ത്രം ധരിച്ച് ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ യൂനിഫോം നിബന്ധന കർശനമായി പാലിക്കണം. ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ല.
ഇതേ ഉത്തരവ് അധ്യാപികമാർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് ഡ്യൂട്ടിയെടുക്കണമെന്ന് നിർബന്ധം പിടിക്കുന്ന അധ്യാപകരെ ഡ്യൂട്ടിയിൽനിന്ന് നീക്കും.. അവർ ഡ്യൂട്ടിയെടുക്കണമെന്ന് നിർബന്ധം പിടിക്കില്ല. അവർക്ക് സ്വമേധയാ ഡ്യൂട്ടിയിൽനിന്ന് മാറിനിൽക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.