ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ നികത്തിയില്ലെങ്കിൽ ആ വശ്യമായ നടപടി സീകരിക്കുമെന്ന് സർവകലാശാലകൾക്കും കോളജുകൾക്കും ഉന്നത വിദ്യാ ഭ്യാസ നിയന്ത്രണ അതോറിറ്റിയായ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷെൻറ (യു.ജി.സി) താക്കീത്. അധ്യാപക ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾക്കും കോളജുകൾക്കും യു.ജി.സി നിരവധി സർക്കുലർ അയച്ചിരുന്നു. ആറുമാസത്തിനുള്ളിൽ ഒഴിവുകൾ നികത്തണമെന്ന് കാണിച്ച് കഴിഞ്ഞ ജൂണിൽ വീണ്ടും യു.ജി.സി കത്തയച്ചു.
ഒരു നടപടിയും സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാതെ വന്നതോടെയാണ് നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടി യു.ജി.സി സെക്രട്ടറി രജനീഷ് ജെയ്ൻ നവംബർ 10ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ 40 ശതമാനം അധ്യാപകരുടെ കുറവുണ്ടെന്നാണ് യു.ജി.സി വിലയിരുത്തൽ. നിരവധി സ്ഥാപനങ്ങളിൽ വർഷങ്ങളായി അധ്യാപക പോസ്റ്റുകളിൽ ആളില്ലാതിരുന്നിട്ടും നികത്താനുള്ള നടപടി സീകരിച്ചിരുന്നില്ല. പ്രമുഖ കേന്ദ്ര സർവകലാശാലയായ ഡൽഹി സർവകലാശാലയിൽ മാത്രം 5500 അധ്യാപക ഒഴിവുകളാണ് നികത്താനുള്ളത്.
ഡൽഹി സർവകലാശാലയിലെ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ ഡി.യു.ടി.എ സമരം നടത്തിയിരുന്നു. വിഷയത്തിൽ ഇടപെട്ട ഡൽഹി ൈഹകോടതിയും ഒഴിവുകൾ ഉടൻ നികത്തണമെന്ന് ഉത്തരവിട്ടു. എന്നാൽ, ഒരു തുടർനടപടിയും സർവകലാശാലയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.