ന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെൻറ സെഡ് പ്ലസ് സുരക്ഷാ പിൻവലിച്ചതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മകൻ തേജ് പ്രതാപ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊലിയുരിച്ച് കളയുമെന്ന് തേജ് പ്രതാപ് ഭീഷണി മുഴക്കി. ഈ നടപടി ലാലുവിെന വധിക്കാനുള്ള ഗൂഢാലോചനയാണെന്നും ഇതിനുള്ള അർഹമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലാലുവിെൻറ സുരക്ഷ പിൻവലിച്ചതിലൂടെ കേന്ദ്രത്തിെൻറ വൃത്തികെട്ട രാഷ്ട്രീയമാണ് കാണാനായത്. ആർ.ജെ.ഡി നേതാവിന് എന്ത് സംഭവിച്ചാലും അതിെൻറ ഉത്തരവാദിത്തം മോദിക്കും നിതീഷ് കുമാറിനുമായിരിക്കുമെന്നും തേജ് പ്രതാപ് കൂട്ടിച്ചേർത്തു.
രാജ്യത്തിലെ വി.െഎ.പികൾ നേരിടുന്ന സുരക്ഷാ ഭീഷണി വ്യാപകമായി പരിശോധിച്ച് അവർക്ക് നൽകി വരുന്ന സുരക്ഷാ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിെൻറ ഭാഗമായാണ് ലാലുവിെൻറ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ച് സെഡ് കാറ്റഗറിയാക്കി ചുരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
നേരത്തെ എൻ.എസ്.ജി കമാൻഡോസിെൻറ സുരക്ഷാ സന്നാഹമുണ്ടായിരുന്ന ലാലുവിന് ഇനിമുതൽ സെൻട്രൽ റിസർവ് പൊലീസിെൻറ സായുധ സേനയുടെ സുരക്ഷയാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.