ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി തെലങ്കാനയും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് ഹൈകോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.
ഏപ്രിൽ 30വരെയാണ് രാത്രി കർഫ്യൂ. രണ്ടാംഘട്ടത്തിൽ അതിവേഗമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം. ചൊവ്വാഴ്ച തെലങ്കാനയിൽ 5926 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 18 മരണവും റിപ്പോർട്ട് ചെയ്തു.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രി കർഫ്യൂവോ വാരാന്ത്യ ലോക്ഡൗണോ ഏർപ്പെടുത്താൻ നിർദേശിച്ചു. 48 മണിക്കൂറിനകം നിർദേശം നടപ്പാക്കിയില്ലെങ്കിൽ കോടതി ഉത്തരവിറക്കുമെന്നും സർക്കാറിനെ അറിയിച്ചിരുന്നു.
തുടർന്ന് മണിക്കൂറുകൾക്കകം തെലങ്കാന സർക്കാർ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുകയായിരുന്നു. രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയാണ് കർഫ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.