ഹൈദരാബാദ്: വിഡിയോ പകർത്താനായി മൂർഖൻ പാമ്പിന്റെ തല വായ്ക്കുള്ളിലാക്കിയ യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. 20 വയസ്സുള്ള ശിവരാജ് എന്ന ആൺകുട്ടിയാണ് മരിച്ചത്. റോഡിന് നടുവിൽനിന്ന് ശിവരാജ് മൂർഖൻ പാമ്പിനെ വായിൽ വെക്കുന്നത് വിഡിയോയിൽ കാണാം. ഇയാൾ കാമറയിലേക്ക് നോക്കുന്നത് തുടരുന്നതിനിടയിൽ വായിൽ കുടുങ്ങിയ പാമ്പ് രക്ഷപ്പെടാൻ വലയുന്നുണ്ടായിരുന്നു. കൈകൾ കൂപ്പി കാമറയിലേക്ക് തുറിച്ചുനോക്കുന്നത് തുടരുകയും ഇടക്ക് മുടിയിലൂടെ കൈകൾ ഓടിക്കുകയും ചെയ്തു. വിഡിയോ അവസാനിക്കുമ്പോൾ അവൻ ഒരു തംസ്അപ്പും നൽകി.
Here is the gullible youngster, who held a cobra in his mouth to get filmed possibly for posting on social media platforms.
— Srinivas Reddy K (@KSriniReddy) September 6, 2024
He died later as the snake bit him in his mouth. This bizarre incident happened in Desaipet village of #Kamareddy district in #Telangana. #bizarre pic.twitter.com/oNneAoydo8
ശിവരാജിന്റെ അച്ഛനും അവനും പാമ്പ് പിടുത്തക്കാരായി ജോലി ചെയ്യുന്നവരാണെന്നും മൂർഖനെ പിടിച്ചതിനെ തുടർന്ന് വിഡിയോ റെക്കോർഡുചെയ്‌ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിടാൻ അച്ഛൻ പറഞ്ഞതനുസരിച്ചാണ് ശിവരാജ് ഇതിനു മുതിർന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, പ്രശസ്തിക്കുവേണ്ടി ചെയ്ത വിഡിയോ വൈറലായപ്പോഴേക്കും അച്ഛന് മകനെ നഷ്ടമായിരുന്നു. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച പലരും എന്തിനാണ് മൂർഖൻ പാമ്പിനെ വായിൽ വെക്കാൻ പോയതെന്ന് ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.