​ 44 അതിവേഗ ട്രെയിൻ നിർമാണത്തിന്​ ചൈനീസ്​ കമ്പനിക്ക്​ നൽകിയ കരാർ റദ്ദാക്കി റെയിൽവേ

ന്യൂഡല്‍ഹി: ചൈനീസ്​ കമ്പനിയുമായി ചേർന്ന്​ 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുള്ള കരാർ ഇന്ത്യ റദ്ദാക്കിയതായി റെയില്‍വേ മ​ന്ത്രാലയം. ട്രെയിൻ നിർമാണത്തിന്​ കേന്ദ്രസർക്കാറിൻെറ 'മെയ്​ക്ക്​ ഇൻ ഇന്ത്യ'യിൽ ഉൾപ്പെട്ട ആഭ്യന്തര കമ്പനിയെ കണ്ടെത്തുന്നതിന്​ പുതിയ ടെൻഡർ ഒരാഴ്​ചക്കകം ക്ഷണിച്ചേക്കുമെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

വന്ദേഭാരത് അതിവേഗ ട്രെയിൻ നിർമാണ പദ്ധതിയുടെ കരാർ ഏറ്റെടുക്കാൻ​ മുന്നോട്ടുവന്ന ആറു കമ്പനികളിലൊന്നായ സി.ആർ.ആർ.സി പയനിയർ ഇലക്ട്രിക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ചൈനീസ്​ സംയുക്ത സംരംഭമാണെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. ചൈന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സി.ആർ.ആർ.സി യോങ്കി ഇലക്ട്രിക്, ഗുരുഗ്രാം ആസ്ഥാനമാക്കിയുള്ള പയനിയർ ഫിൽ– മെ‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സംയ്കുത സംരഭമാണ് സി.ആർ.ആർ.സി പയനിയർ ഇലക്ട്രിക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്.



ലഡാക്ക്​ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാതെ നീളുന്ന പശ്ചാത്തലത്തിലാണ് ചൈനീസ്​ കമ്പനി ഉൾപ്പെട്ട കരാർ വെള്ളിയാഴ്ച റദ്ദാക്കിയതെന്നാണു സൂചന.ലഡാക്ക് അതിര്‍ത്തിയിലെ കൈയേറ്റത്തെ തുടര്‍ന്ന് ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സോഷ്യല്‍ മീഡിയ ആപ്പുകള്‍ വരെ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റെയില്‍വേയുടെ പദ്ധതിയില്‍ നിന്നു ചൈനീസ് സംയുക്ത സംരംഭത്തിനുള്ള കരാർ റദ്ദാക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കാന്‍ ആകെ ആറ് കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം ചൈനീസ് സംയുക്ത സംരംഭമായ സി.ആർ.ആർ.സി പയനിയര്‍ ഇലക് ട്രിക് പ്രൈവറ്റ് ലിമിറ്റഡി​േൻറതാണ്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് ഇന്‍ഡസ്ട്രീസ്, സന്‍ഗ്രുര്‍, ഇലക്ട്രോവേവ്‌സ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിററഡ്, പവര്‍ണെറ്റിക്‌സ് എക്യുപ്‌മെൻറ്​ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ടെൻഡർ സമർപ്പിച്ച മറ്റ്​ അഞ്ചുകമ്പനികള്‍.

ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

സി.ആർ.ആർ.സി യോങ്ജി ഇലക്ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍-മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ 2015ലാണ് സംയുക്ത സംരംഭം രൂപീകരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.