അസം-മിസോറം അതിർത്തിയിൽ സംഘർഷം: മിസോറംകാർക്ക് നേരെ നിറയൊഴിച്ച് അസം പൊലീസ്

അസം-മിസോറം അതിർത്തിയിൽ വീണ്ടും സംഘർഷം. അസം പൊലീസ് മൂന്ന് മിസോറംകാർക്ക് നേരെ വെടിയുതിർത്തു. ഭക്ഷണ സാധനങ്ങൾ ശേഖരിക്കാൻ എത്തിയ രണ്ട് സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് മിസോറം ആരോപിച്ചു.

ടൗണിലേക്ക് മാംസം വാങ്ങാൻ പോയവർക്കാണ് വെടിയേറ്റത്. പ്രദേശത്ത് നാളുകളായി അതിർത്തി തർക്കത്തിന്‍റെ പേരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജൂലെ 26ന് ഇവിടെയുണ്ടായ സംഘർത്തിൽ 26 പേർ മരിക്കുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അസം, മിസോറം സംസ്ഥാനങ്ങൾ തമ്മിൽ 164 കിലേമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. രണ്ട് സംസ്ഥാനങ്ങളുടെ മൂന്ന് ജില്ലകൾ ഇവിടെ അതിർത്തി പങ്കിടുന്നു. 

Tags:    
News Summary - Tension along Assam-Mizoram border escalates again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.