ശ്രീനഗർ: ഭീകരാക്രമണത്തെ തുടർന്ന് 26 പേർ കൊല്ലപ്പെട്ട ജമ്മു- കശ്മീരിലെ പഹൽഗാമിൽ അന്വേഷണത്തിനായി എൻ.ഐ.എ സംഘമെത്തി. ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിൽ പൊലീസിനെ സഹായിക്കും. വിനോദ സഞ്ചാരികൾ വെടിയേറ്റുമരിച്ച ബൈസാരൻ താഴ്വരയിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
അതിനിടെ, വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്നുവെന്ന് സംശയിക്കുന്ന ഭീകരരുടെ രേഖാചിത്രം സുരക്ഷാസേന പുറത്തുവിട്ടു. പാകിസ്താൻകാരായ ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. മൂസ, യൂനുസ്, ആസിഫ് എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. പൂഞ്ചിൽ വിവിധ ഭീകരാക്രമണങ്ങളിൽ ഇവർ പങ്കാളികളാണ്. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ സഹായത്താലാണ് രേഖാചിത്രം വരച്ചത്. മൂന്ന് പേരും യുവാക്കളാണ്.
പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്യിബ നേതാവ് സൈഫുല്ല കസൂരിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.