കശ്​മീരിൽ ഭീകരാക്രമണം; രണ്ട്​ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാമിൽ പൊലീസ് വാഹനവ്യൂഹത്തിന്​ നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഐ.ആർ.പിയുടെ ഇരുപതാം ബറ്റാലിയനിൽ നിന്നുള്ളവരാണ് പൊലീസുകാരാണ്​ കൊല്ലപ്പെട്ടത്​. ഒരാൾക്ക് ഗുരുതമായി പരിക്കേറ്റു.  

നൗഗാം ബൈപാസിന് സമീപമാണ് ആക്രമണം നടന്നതെന്ന് ജമ്മു കശ്മീർ പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു. പൊലീസ്​ പട്രോളിങ്​ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ മൂന്നു പൊലീസുകാരെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട്​ പേർ മരിച്ചു. ആക്രമണം നടന്ന പ്രദേശം പൊലീസും സൈന്യവും ​േചർന്ന്​ വളഞ്ഞിരിക്കുകയാണ്​.

സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കശ്​മീരിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സംഭവത്തെ തുടർന്ന്​ വാഹന പരിശോധന ഉൾപ്പെടെയുള്ളവ കർശനമാക്കിയതായി പൊലീസ്​ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.