കാൻ ഫെസ്റ്റിവലിൽ മോദിയെ പ്രശംസിച്ച് മാധവൻ

75ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തമിഴ് നടൻ ആർ. മാധവൻ. സൂക്ഷ്മ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുണ്ടാക്കിയ ഉയർച്ചയെക്കുറിച്ച് പരാമർശിക്കുകയായിരുന്നു താരം.

സ്മാർട്ട് ഫോൺ ഉപയോഗിക്കാനോ അക്കൗണ്ട് കൈകാര്യം ചെയ്യാനോ അറിയാത്ത കർഷകരുള്ള രാജ്യത്ത് ഡിജിറ്റലൈസേഷൻ വലിയ വിപത്തായിരിക്കുമെന്ന് ലോകം ആദ്യം വിശ്വസിച്ചിരുന്നെങ്കിലും പതിയെ കഥ മാറുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് പുതിയ ഇന്ത്യ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഏറ്റവും കൂടുതൽ സൂക്ഷ്മ സമ്പദ്‌വ്യവസ്ഥ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും കർഷകർക്ക് പണം ലഭിച്ചിട്ടുണ്ടോ എന്ന് ഫോൺ വഴി മനസിലാക്കാൻ വിദ്യാഭ്യാസം ആവശ്യമില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത എന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിൽ പ്രധാനമന്ത്രി ആരംഭിച്ച മൈക്രോ ഇക്കണോമിക്കും ഡിജിറ്റൽ കറൻസിക്കുമെതിരെ ജനം വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും പിന്നീടത് വൻ വിജയമാവുകയെന്നും മാധവൻ വിഡിയോയിൽ പറഞ്ഞു.

കാനിലെ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ മാധവൻ സംസാരിക്കുന്ന വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കാൻ ഫിലിം മാർക്കറ്റിൽ ഈ വർഷത്തെ കൺട്രി ഓഫ് ഓണർ ആയി ഇന്ത്യയെയാണ് തെരഞ്ഞെടുത്തത്. മാധവൻ, നവാസുദ്ദീൻ സിദ്ദിഖി, ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്, ശേഖർ കപൂർ, പ്രസൂൺ ജോഷി എന്നിവരോടൊപ്പം അനുരാഗ് താക്കൂർ റെഡ് കാർപെറ്റിൽ നടക്കുകയും ചെയ്തു. ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ പ്രതിനിധികളുടെ ചിത്രങ്ങൾ അനുരാഗ് നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - "That Is New India": Actor R Madhavan Bats For PM Modi At Cannes Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.