ന്യൂഡൽഹി: 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി. വിവാഹം ചെയ്യാൻ പെൺകുട്ടി നിർബന്ധിച്ചതിനെ തുടർന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്ന് കാമുകൻ ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്.
സോണിയുടെ കാമുകനായ സഞ്ജു എന്ന സലീം ആണ് കൊല നടത്തിയത്. കാമുകൻ സലീമും ഒരു സുഹൃത്തും പിടിയിലായിട്ടുണ്ട്. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നു. ഗർഭിണിയായതോടെ സോണി വിവാഹത്തിന് നിർബന്ധിച്ചു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സലീമിനെ കാണാൻ സോണി പോയത്. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി.
ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സോണി. ഇവർക്ക് ഇൻസ്റ്റഗ്രാമിൽ 6000ത്തിലധം ഫോളോവേഴ്സുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവർ ബന്ധം വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.