ന്യൂഡൽഹി: അതിവേഗ ഇന്റർനെറ്റിന് വഴിയൊരുക്കുന്ന (അൾട്ര ഹൈസ്പീഡ്) 5ജി സ്‍പെ ലേലം ജൂലൈ 26ന് തുടങ്ങും. 72 ജിഗാഹേട്സിലേറെ വരുന്ന സ്െപക്ട്രം 20 വർഷത്തേക്കാണ് ലേലംചെയ്ത് നൽകുന്നത്. വൻകിട കമ്പനികൾക്ക് 5ജിക്കാവശ്യമായ നെറ്റ്‍വർക്ക് ഒരുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അനുമതി നൽകി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) നിശ്ചയിക്കുന്ന തുകക്കായിരിക്കും ലേലം നടക്കുക. ഒമ്പത് തരംഗ ദൈർഘ്യങ്ങളിൽ ലേലം ചെയ്യുന്ന സ്െപക്ട്രം പ്രധാനമായും ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവരായിരിക്കും സ്വന്തമാക്കുക.
ഗൂഗ്ൾ പോലുള്ള വൻകിട സാങ്കേതിക കമ്പനികൾ നേരിട്ട് സ്െപക്ട്രം ലഭിക്കുന്നതിന് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇതാദ്യമായി മുൻകൂർ തുക കെട്ടിവെക്കണമെന്ന നിബന്ധനയില്ലാതെയാണ് ലേലം നടക്കുന്നത്. സ്െപക്ട്രം ലഭിക്കുന്നവർ ഓരോ വർഷത്തിന്റെയും തുടക്കത്തിൽ തുക നൽകുകയാണ് വേണ്ടത്.
20 വർഷംകൊണ്ട് അടച്ചുതീർത്താൽ മതി. ബാധ്യതകളില്ലാതെ 10 വർഷത്തിനുശേഷം സ്െപക്ട്രം തിരിച്ചുനൽകുകയുമാകാം. നിലവിലെ 4ജി എൽ.ടി.ഇ നെറ്റ്‍വർക്കിനേക്കാൾ 20 മടങ്ങ് വേഗമുള്ള 5ജി വഴി സിനിമ, സംഗീതം, വിഡിയോ തുടങ്ങിയവ സെക്കൻഡുകൾകൊണ്ട് ലോഡ് ചെയ്യാൻ കഴിയും. 20 ജി.ബി.പി.എസാണ് (ജിഗാബൈറ്റ്സ് പെർ സെക്കൻഡ്) 5ജിയുടെ പരമാവധി വേഗം. 4ജി എൽ.ടി.ഇയുടേത് ഒരു ജിഗാബൈറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.